പെയിന്റിങ് ബ്രഷും ഉറച്ച ആത്മവിശ്വാസവും. അതായിരുന്നു മറ്റാരും നടക്കാൻ മടിക്കുന്ന പാതയിലേക്ക്, ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് നടക്കുമ്പോൾ ഹർഷയുടെ കരുത്ത്.
2019ലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. സഹോദരൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചു. കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലായിരുന്നു തുടക്കം. ഏറെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് മടക്കമെന്ന അർത്ഥത്തിൽ ഐറലൂം എന്ന പേര് സ്വീകരിച്ചത്.